Currency

സൗദി അറേബ്യയില്‍ 61 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ആകെ രോഗബാധിതരുടെ എണ്ണം 2463 ആയി

സ്വന്തം ലേഖകന്‍Monday, April 6, 2020 5:33 pm

റിയാദ്: സൗദി അറേബ്യയില്‍ 61 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ജിദ്ദയില്‍ 20, മക്കയില്‍ 10, റിയാദില്‍ 9, മദീനയില്‍ 8, ഖതീഫിലും ഖമീസ് മുശൈത്തിലും ആറ് വീതം, ദമ്മാമില്‍ രണ്ട് എന്നിങ്ങിനെയാണ് പുതിയ രോഗികളുടെ എണ്ണം. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2463 ആയി. ആരോഗ്യമന്ത്രാലയ വെബ്‌സൈറ്റാണ് ഇക്കാര്യം അറിയിച്ചത്.

ഞായറാഴ്ച രാത്രി 17 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരില്‍ 1941 പേര്‍ ചികിത്സയില്‍ തുടരുന്നു. 488 പേര്‍ സുഖം പ്രാപിച്ചു. 34 പേര്‍ മരണത്തിന് കീഴടങ്ങി. ചികിത്സയിലുള്ളവരില്‍ 39 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x