Currency

ബഹ്‌റൈനില്‍ പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി

സ്വന്തം ലേഖകന്‍Wednesday, April 8, 2020 7:42 pm

ബഹ്‌റൈന്‍: ബഹ്‌റൈനില്‍ കോവിഡ് 19 രോഗവ്യാപനം തടയുന്നതിന് മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാക്കി. എന്‍ 95 മാസ്‌ക് മാത്രമല്ല, ഏത് മാസ്‌കും ഉപയോഗിക്കാം. മാസ്‌ക് വീട്ടിലുണ്ടാക്കുകയും ചെയ്യാം. ഇതിനുള്ള നിര്‍ദേശങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ് പറഞ്ഞു.

കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ യോഗത്തില്‍ ഇതുള്‍പ്പെടെ പ്രധാന തീരുമാനങ്ങള്‍ എടുത്തതായി മന്ത്രി പറഞ്ഞു. ഫാര്‍മസികളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും മാസ്‌ക് ലഭ്യമാക്കും. വാണിജ്യ സ്ഥാപനങ്ങളിലെ ജോലിക്കാരും സന്ദര്‍ശകരും മാസ്‌ക് ധരിക്കണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x