Currency

ബഹ്‌റൈനില്‍ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 135 ആയി

സ്വന്തം ലേഖകന്‍Thursday, April 9, 2020 7:18 pm

ബഹ്‌റൈന്‍: ബഹ്‌റൈനില്‍ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 135 ആയി. ഇവരില്‍ ആറുപേര്‍ രോഗവിമുക്തി നേടി. രാജ്യത്ത് നിലവില്‍ 341 പേരാണ് ചികില്‍സയിലുള്ളത്. ഇവരില്‍ 3 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനിലതൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ബഹ്‌റൈനില്‍ നടന്ന രോഗ പരിശോധനകളുടെ എണ്ണം അരലക്ഷം കവിഞ്ഞു. 52804 പേര്‍ക്കാണ് കോവിഡ് പരിശോധനകള്‍ നടത്തിയത്. 477 പേര്‍ ഇതിനകം രോഗവിമുക്തി നേടി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x