Currency

വാഹനത്തില്‍ നിന്ന് ഫെയ്‌സ് മാസ്‌ക്ക് നിരത്തിലേക്കെറിഞ്ഞാല്‍ 1000 ദിര്‍ഹം പിഴ

സ്വന്തം ലേഖകന്‍Thursday, April 9, 2020 9:19 pm

അബുദാബി: വാഹനത്തില്‍ നിന്നു ഫെയ്‌സ് മാസ്‌ക്കും കയ്യുറയും നിരത്തിലേക്കോ പൊതു ഇടങ്ങളിലേക്കോ എറിഞ്ഞാല്‍ ആയിരം ദിര്‍ഹം പിഴ ഈടാക്കുമെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. കോവിഡ് – 19 വ്യാപനം തടയാനുള്ള മുഖാവരണവും കയ്യുറയും ധരിക്കുന്നതു ജനങ്ങള്‍ക്കു ശീലമായിക്കഴിഞ്ഞു. എന്നാല്‍ ഈ വ്യക്തിഗത സുരക്ഷ വസ്തുക്കള്‍ വാഹനത്തില്‍ കയറിയാല്‍ പുറത്തേക്ക് ഒഴിവാക്കുന്നവര്‍ക്ക് പൊലീസ് പിഴ ചുമത്തും. പരിസ്ഥിതി, പൊതു ആരോഗ്യ ശുചിത്വ നിയമ ലംഘനമാണിതെന്ന് അധികൃതര്‍ അറിയിച്ചു.

ഇത്തരം പ്രവണതകള്‍ കാരണം പിടിക്കപ്പെടുന്നവരുടെ ഡ്രൈവിങ് ലൈസന്‍സില്‍ ആറു ബ്ലാക്ക്മാര്‍ക്കും പതിയും. ഫെഡറല്‍ ട്രാഫിക് നിയമം ആറാം അനുഛേദപ്രകാരമാണ് ഇവരെ ശിക്ഷിക്കുക. മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള നിശ്ചിത ചവറു പെട്ടികളില്‍ മാത്രമായിരിക്കണം ഉപയോഗിച്ച വസ്തുക്കള്‍ ഉപേക്ഷിക്കേണ്ടത്. ഔദ്യോഗിക കേന്ദ്രങ്ങളുമായി സഹകരിച്ചു പാരിസ്ഥിതിക, പൊതു ആരോഗ്യ സുരക്ഷാ നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് തലസ്ഥാന പൊലീസ് ഓര്‍മിപ്പിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x