Currency

യുഎഇയില്‍ തൊഴിലാളികളെ എമിറേറ്റുകള്‍ക്ക് പുറത്തേക്ക് കൊണ്ടുപോകുന്നതിന് വിലക്ക്

സ്വന്തം ലേഖകന്‍Thursday, April 16, 2020 12:20 pm

അബൂദബി: യു.എ.ഇയില്‍ ഒരു എമിറേറ്റില്‍ നിന്ന് മറ്റൊരു എമിറേറ്റുകളിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ദുബായ്, അബൂദബി എമിറേറ്റുകളാണ് നിയന്ത്രണം പ്രഖ്യാപിച്ചത്.

അബൂദബി എമിറേറ്റാണ് മറ്റു എമിറേറ്റുകളിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്നതിനും മറ്റ് എമിറേറ്റുകളില്‍ നിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നതിനും ആദ്യം വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്നലെ ദുബായ് നഗരസഭയും വിലക്ക് പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ മറ്റ് എമിറേറ്റുകളില്‍ താമസിക്കുന്ന തൊഴിലാളികളെ ദുബായിലേക്ക് കൊണ്ടുവരരുതെന്ന് കോണ്‍ട്രാക്ടിങ് കമ്പനികള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ നഗരസഭ വ്യക്തമാക്കി.

ദുബായ് എമിറേറ്റുകളിലെ തൊഴിലാളികളെ എമിറേറ്റിന് പുറത്തെ ജോലികള്‍ക്കായി കൊണ്ടുപോകാനും പാടില്ല. കോവിഡ് രോഗം പരടരുന്ന സാഹചര്യത്തില്‍ കൂടുതലും നിര്‍മാണ മേഖലയിലെ തൊഴിലാളികളെ ഉദ്ദേശിച്ചാണ് നടപടി. ഷാര്‍ജ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് മുഴുവന്‍ ഇന്റര്‍സിറ്റി ബസ് സര്‍വീസുകളും നിര്‍ത്തിവെച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x