Currency

അബുദാബിയില്‍ തൊഴിലാളികള്‍ക്ക് കോവിഡ് പരിശോധന സൗജന്യം

സ്വന്തം ലേഖകന്‍Friday, April 17, 2020 11:24 am

അബുദാബി: തൊഴിലാളികള്‍ക്ക് കോവിഡ് പരിശോധന സൗജന്യമാക്കിയതായി അബുദാബി. രേഖകള്‍ ഇല്ലാത്തവര്‍ക്കു വരെ പരിശോധനാ സൗകര്യം ഒരുക്കുമെന്നും ജനങ്ങളുടെ ആരോഗ്യസുരക്ഷയ്ക്കാണ് പരിഗണനയെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. മുസഫയിലെ ക്ലിനിക്കില്‍ രോഗ പരിശോധനയ്ക്കും മുന്‍കരുതല്‍ നടപടിക്കും പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

50നു മുകളില്‍ പ്രായമുള്ളവരും കടുത്ത പനി, ചുമ, ശ്വാസ തടസം എന്നീ രോഗങ്ങളുള്ളവരും നിര്‍ബന്ധമായും ക്ലിനിക്കിലെത്തി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. വീസയും പാസ്‌പോര്‍ട്ട്, എമിറേറ്റ്‌സ് ഐഡി തുടങ്ങി രേഖകള്‍ ഇല്ലാത്തവരാണെങ്കിലും കോവിഡ് പരിശോധനയ്ക്ക് ഹാജരാകാം.

അഞ്ചു മിനിറ്റിനകം പരിശോധന സാധ്യമാകുന്ന 13 കേന്ദ്രങ്ങള്‍ എമിറേറ്റില്‍ മാത്രം സജ്ജമാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിക്കുന്നവരെ അല്‍റഹ്ബ, അല്‍ഐന്‍ ആശുപത്രികളിലേക്കാണ് മാറ്റുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x