Currency

ദുബായിലെ നായിഫ്, അല്‍റാസ് മേഖലകളിലെ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു; മറ്റ് നിയന്ത്രണങ്ങള്‍ തുടരും

സ്വന്തം ലേഖകന്‍Monday, April 27, 2020 7:47 pm

ദുബായ്: ദുബായ് നഗരത്തിലെ കോവിഡ് ഹോട്ട്‌സ്‌പോട്ട് ആയിരുന്ന നായിഫ്, അല്‍റാസ് മേഖലകളില്‍ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് പിന്‍വലിച്ചു. 28 ദിവസം നീണ്ട ലോക്ക്ഡൗണാണ് അവസാനിപ്പിച്ചത്. രണ്ട് ദിവസമായി ഈ മേഖലയില്‍ നിന്ന് പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ പിന്‍വലിച്ചത്.

പ്രവേശന വിലക്ക് പിന്‍വലിച്ചെങ്കിലും രാത്രി 10 മുതല്‍ രാവിലെ 6 വരെ മറ്റിടങ്ങളില്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ ഇവിടെയും തുടരും. ലോക്ക്ഡൗണ്‍ കാലത്ത് കരുതലായി നിന്നവര്‍ക്ക് നായിഫ് നിവാസികള്‍ നന്ദി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x