
കുവൈത്ത്: കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബന്ധപ്പെടാനുള്ള ഇമെയിൽ വിലാസത്തിൽ മാറ്റം വരുത്തി ഇന്ത്യൻ എംബസി. നാട്ടിലേക്കുള്ള മടക്കവുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങൾക്കും repatriation.kuwait@gmail.com എന്ന ഇമെയിൽ വിലാസത്തിലാണ് ബന്ധപ്പെടേണ്ടെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു.
ഇമെയില്‍ അയക്കുമ്പോള്‍ എംബസിയില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത നമ്പര്‍, പോകേണ്ട എയര്‍പോര്‍ട്ട്, നാട്ടിലേക്ക് മടങ്ങാനുള്ള കാരണം, ബന്ധപ്പെടാനുള്ള നമ്പര്‍ എന്നിവ കൂടി ഉൾപ്പെടുത്തണം.
കുവൈത്തിൽ കൊവിഡ് സ്ഥിരീകരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരികയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.