യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങളും സുരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഇന്റർസിറ്റി ബസ് സർവീസുമായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോററ്റി.
ഷാർജ: യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങളും സുരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഇന്റർസിറ്റി ബസ് സർവീസുമായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോററ്റി. ഇതിന്റെ ഭാഗമായി വൈഫൈയും സിസിടിവി ക്യാമറയും എൽഇഡി സ്ക്രീനും ഉൾപ്പെടുത്തിയാണു പുതിയ ബസുകൾ നിരത്തിലിറക്കുന്നത്.
പുതിയതായി നിരത്തിലിറക്കുന്ന എല്ലാ ബസുകളിലും അകത്തും പുറത്തും സിസിടിവി ക്യാമറകളും എൽഇഡി സ്ക്രീനും ഉണ്ടായിരിക്കും. ഡ്രൈവർക്കായി പ്രത്യേക ക്യാമറയുമുണ്ട്. യാത്ര കൂടുതൽ സുഖപ്രദമാക്കാൻ വൈഫൈ സൗകര്യവും ലഗേജുകൾ സൂക്ഷിക്കാൻ സുരക്ഷിത സ്ഥാനങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോററ്റി മേധാവി അബ്ദുല്ലസീസ് അൽ-ജർവാൻ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.