
ദുബായ്: യുഎഇ റസിഡന്‍സ് വീസയുള്ളവര്‍ക്ക് ദുബായിലേക്ക് മടങ്ങിവരാന്‍ അനുമതി. അടുത്തമാസം ഏഴു മുതല്‍ ദുബായ് വിമാനത്താവളം വഴി വിനോദസഞ്ചാരികളെ സ്വീകരിച്ചു തുടങ്ങുമെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ഔദ്യോഗികമായി വിമാനസര്‍വീസ് ആരംഭിച്ച രാജ്യങ്ങളില്‍ നിന്നാണ് പ്രവാസികള്‍ക്ക് തിരിച്ചുവരാനാവുക. അതേസമയം വിമാനസര്‍വീസ് ആരംഭിച്ചിട്ടില്ലാത്തിനാല് മലയാളികളടക്കം ഇന്ത്യക്കാര്‍ക്ക് ദുബായിലെത്താന്‍ ഇനിയും കാത്തിരിക്കണം. ദുബായിലേക്ക് ഉടന്‍ വിമാനസര്‍വീസ് പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
ദുബായ് താമസ കുടിയേറ്റ വകുപ്പിന്റെ വെബ് സൈറ്റില്‍ പേര് റജിസ്ടര്‍ ചെയ്തവര്‍ക്കാണ് യാത്ര അനുമതി. താമസവീസയിലുള്ളവര് തിരിച്ചെത്തുമ്പോള്‍ വിമാനത്താവളത്തില്‍ പിസിആര്‍ ടെസ്റ്റ് നടത്തും. കൊവിഡ് 19 പോസിറ്റീവെന്ന് കണ്ടെത്തിയാല്‍ 14 ദിവസത്തേക്കാണ് ക്വാറന്റീന്. വീടുകളില്‍ സ്വന്തമായി ഒരു മുറിയും ശുചിമുറിയും ഉള്ളവര്‍ക്ക് ഹോം ക്വാറന്റീന് അനുവദിക്കും. അല്ലാത്തവര്‍ സര്‍ക്കാര്‍ ക്വാറന്റീന് കേന്ദ്രങ്ങളില്‍ പോകണം. ഇതിനുള്ള ചിലവ് അവരവര്‍ വഹിക്കണം. ജുലൈ 7 മുതല്‍ വിനോദസഞ്ചാരികള്‍ക്കും ദുബായിലെത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്.
പുറപ്പെടുന്നതിന് 96 മണിക്കൂര്‍ മുന്‍പ് ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടായിരിക്കണം. അല്ലെങ്കില്‍ ദുബായ് വിമാനത്താവളത്തില്‍ പിസിആര്‍ ടെസ്റ്റ് നടത്തണം. പോസിറ്റീവെന്ന് കണ്ടെത്തിയാല്‍ 14 ദിവസത്തെ ക്വാറന്റീനിലേക്ക് മാറ്റും. സ്വദേശികള്‍ക്കും വിദേശികള്‍ക്കും വിദേശയാത്രയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്. യാത്ര ചെയ്യുന്നവരും മടങ്ങിയെത്തുന്നവരും വിമാനതാവളത്തില്‍ എത്തിയാല്‍ കൊവിഡ്19 DXB ആപ്പ് നിര്‍ബന്ധമായും ഇന്‍സ്റ്റോള്‍ ചെയ്തിരിക്കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.