Currency

നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച; നിയന്ത്രണങ്ങളില്‍ ഇളവുണ്ടെങ്കിലും നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷ

സ്വന്തം ലേഖകന്‍Sunday, June 28, 2020 5:18 pm

അബുദാബി: യുഎഇയില്‍ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ പിഴ ശിക്ഷകള്‍ ഇപ്പോഴും നിലവിലുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അധികൃതര്‍ അറിയിച്ചു. നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതിന് ശേഷം ജനങ്ങള്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. മാസ്‌ക് ധരിക്കാതിരിക്കല്‍, പൊതു-സ്വകാര്യ ചടങ്ങുകള്‍ക്കായി സംഘം ചേരുക, സാമൂഹിക അകലം പാലിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് പിഴ ലഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഒരുതവണ നിയമം ലംഘിച്ചവര്‍ രണ്ടാം തവണയും പിടിക്കപ്പെട്ടാല്‍ ഇരട്ടി തുക പിഴയടയ്‌ക്കേണ്ടി വരും. മൂന്നാം തവണയും പിടിക്കപ്പെട്ടാല്‍ ആറ് മാസം വരെ ജയില്‍ ശിക്ഷയും ഒരു ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കും. ജനങ്ങള്‍ കൂട്ടം കൂടുന്നതും ബന്ധു സന്ദര്‍ശനങ്ങളും ഒഴിവാക്കുകയും പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും യാത്ര ചെയ്യുമ്പോഴും മാസ്‌ക് ധരിക്കുകയും വേണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x