Currency

അബൂദബിയിലേക്ക് പ്രവേശിക്കാന്‍ കോവിഡ് നെഗറ്റീവ് രേഖ നിര്‍ബന്ധം

സ്വന്തം ലേഖകന്‍Wednesday, July 1, 2020 2:19 pm

അബൂദബി: യുഎഇയിലെ മറ്റു എമിറേറ്റുകളില്‍ നിന്ന് അബൂദബി എമിറേറ്റിലേക്ക് പ്രവേശിക്കാന്‍ കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന രേഖ നിര്‍ബന്ധമാക്കി. 48 മണിക്കൂറിനിടയില്‍ നടത്തിയ പരിശോധനയുടെ രേഖ ഹാജരാക്കിയാല്‍ മാത്രമേ പ്രവേശനം അനുവദിക്കൂ. ഇത് അല്‍ഹുസന്‍ ആപ്പ് വഴിയോ, ആശുപത്രികള്‍ അയക്കുന്ന എസ്എംഎസ് ആയോ അതിര്‍ത്തിയില്‍ കാണിക്കണം.

അബൂദബി എമിറേറ്റിലേക്ക് പ്രവേശിക്കാന്‍ മൂന്നാഴ്ചയായി നിലനില്‍ക്കുന്ന വിലക്ക് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണം. അബുദബി എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് കമ്മിറ്റിയാണ് തീരുമാനം അറിയിച്ചത്. ചരക്ക് ഗതാഗതം, തപാല്‍ ഉരുപ്പിടികള്‍ എന്നിവയുടെ സഞ്ചാരത്തിന് ഈ നിബന്ധന ബാധകമല്ല. മാസ്‌ക് ധരിക്കല്‍, വാഹനങ്ങള്‍ക്കുള്ളിലും സാമൂഹിക അകലം പാലിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും പാലിക്കണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x