Currency

അബുദാബിയില്‍ പാര്‍ക്കിലും ബീച്ചിലും പ്രവേശിക്കാന്‍ കോവിഡില്ലാ രേഖ നിര്‍ബന്ധം

സ്വന്തം ലേഖകന്‍Saturday, July 4, 2020 3:27 pm

അബുദാബി: പാര്‍ക്കിലും ബീച്ചിലും പ്രവേശിക്കാന്‍ അബുദാബിയില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. 4 പാര്‍ക്കുകളും 3 ബീച്ചുകളുമാണ് തുറന്നത്. നഗരസഭയുടെ സ്മാര്‍ട് ഹബ്ബിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് പ്രവേശനം. അതേസമയം പാര്‍ക്കിന്റെയും ബിച്ചിന്റെയും ശേഷിയുടെ 40 ശതമാനം പേര്‍ക്കു മാത്രമേ അനുമതി നല്‍കൂ. അല്‍ഹൊസന്‍ ആപ്ലിക്കേഷന്‍ വഴി കോവിഡ് നെഗറ്റീന് സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ അനുമതി നല്‍കും. എങ്കിലും തെര്‍മല്‍ ക്യാമറ വച്ച് ശരീരോഷ്മാവ് പരിശോധിക്കും.

വ്യായാമം ചെയ്യുന്നവര്‍ തമ്മില്‍ 2.5 മീറ്ററും ദമ്പതികളാണെങ്കില്‍ 1 മീറ്റര്‍ അകലവും പാലിക്കണം. പാര്‍ക്കിലും ബീച്ചിലും അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടാന്‍ പാടില്ല. കടലില്‍ ഇറങ്ങുമ്പോള്‍ ഒഴികെ മറ്റെല്ലാ സമയങ്ങളിലും മാസ്‌കും ഗ്ലൗസും ധരിക്കണം. റസ്റ്ററന്റ്, ഇതര ഭോജന ശാലകള്‍ എന്നിവടങ്ങളില്‍ 30 ശതമാനം പേര്‍ക്കാണ് പ്രവേശനം. ഒരു മേശയ്ക്കു ചുറ്റും 4 പേരില്‍ കൂടുതല്‍ ഇരിക്കാന്‍ പാടില്ല. 2 മേശകള്‍ തമ്മില്‍ 2.5 മീറ്റര്‍ അകലം വേണം.

ഉമ്മുല്‍ ഇമാറാത്ത് പാര്‍ക്ക്, ഖലീഫ പാര്‍ക്ക്, ഹുദയ്‌റത് ബീച്ച്, കോര്‍ണിഷ് ബീച്ച്, അല്‍ സുലൈമി പാര്‍ക്ക്, മദീനാ സായിദ് പാര്‍ക്ക്, അല്‍മിര്‍ഫ ബീച്ച് അല്‍ദഫ്‌റ എന്നീ പാര്‍ക്കുകളും ബീച്ചുകളുമാണ് തുറന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x