Currency

അബുദാബിയില്‍ ഗതാഗത പിഴ തവണകളായി അടയ്ക്കാം; ഐടിസി കരാര്‍ ഒപ്പുവെച്ചു

സ്വന്തം ലേഖകന്‍Monday, July 6, 2020 1:28 pm

അബുദാബി: ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട വിവിധ ഫീസുകളും പിഴകളും തവണകളായി അടയ്ക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയതായി സംയോജിത ഗതാഗത കേന്ദ്രം (ഐടിസി) അറിയിച്ചു. ഇതുസംബന്ധിച്ച് ഫസ്റ്റ് അബുദാബി ബാങ്ക്, എമിറേറ്റ്‌സ് എന്‍ബിഡി ബാങ്ക്, അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക് എന്നിവയുമായി ഐടിസി കരാര്‍ ഒപ്പുവെച്ചു.

പിഴയും ഫീസും അടയ്ക്കാന്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഈസി പേയ്‌മെന്റ് പ്ലാന്‍ അനുസരിച്ച് 1000 മുതല്‍ 1.5 ലക്ഷം ദിര്‍ഹം വരെ പലിശയില്ലാതെ തവണകളായി അടയ്ക്കാം. www.itc.gov.ae വെബ്‌സൈറ്റിലൂടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് പിഴ അടയ്‌ക്കേണ്ടത്. അതതു ബാങ്കുമായി ബന്ധപ്പെട്ട് അടച്ച തുക 3, 6, 9, 12 മാസ തവണകളാക്കി മാറ്റാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x