Currency

യുഎഇയുടെ പുതിയ ബജറ്റ് എയര്‍ലൈന്‍ 14 മുതല്‍ സര്‍വീസ് തുടങ്ങും

സ്വന്തം ലേഖകന്‍Wednesday, July 8, 2020 11:38 am

അബുദാബി: യുഎഇയുടെ പുതിയ ബജറ്റ് എയര്‍ലൈന്‍ എയര്‍ അറേബ്യ അബുദാബി ജൂലൈ 14 മുതല്‍ സര്‍വീസ് തുടങ്ങും. ഈജിപ്തിലെ അലക്‌സാണ്ട്രിയയിലേക്കാണ് ആദ്യ സര്‍വീസ്. 15ന് സൊഹാഗിലേക്കും സര്‍വീസ് നടത്തും. യാത്രക്കാര്‍ക്ക് എയര്‍ അറേബ്യയുടെ വെബ്‌സൈറ്റില്‍ നിന്ന് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

അസാധാരണമായ ഈ സമയത്ത് അബുദാബിയുടെ ആദ്യത്തെ ബജറ്റ് എയര്‍ലൈന്‍ ആരംഭിക്കാനായതില്‍ അഭിമാനമുണ്ടെന്ന് ഇത്തിഹാദ് ഏവിയേഷന്‍ ഗ്രൂപ്പ് സി.ഇ.ഒ ടോണി ഡഗ്ലസ് പ്രസ്താവനയില്‍ പറഞ്ഞു. ഇത്തിഹാദിന്റെയും എയര്‍അറേബ്യയുടെയും ഈ സംയുക്ത സംരംഭം കൂടുതല്‍ അവസരങ്ങള്‍ തുറക്കുകയും പുതിയ വിപണികളിലേക്കുള്ള മൂലധനമാവുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

യുഎഇയുടെ അഞ്ചാമത്തെ വിമാനക്കമ്പനിയാണ് എയര്‍ അറേബ്യ അബുദാബി. നിലവില്‍ എയര്‍ബസ് എ320 വിമാനങ്ങളുപയോഗിച്ച് രണ്ട് ഈജിപ്ഷ്യന്‍ നഗരങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്. അബുദാബി വിമാനത്താവളം ആസ്ഥാനമാക്കിയായിരിക്കും സര്‍വീസുകള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x