Currency

ബഹ്‌റൈനില്‍ സന്ദര്‍ശക വിസകളുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി; ഒക്‌ടോബര്‍ 21 വരെ പ്രാബല്യം

സ്വന്തം ലേഖകന്‍Monday, July 20, 2020 1:51 pm

മനാമ: ബഹ്‌റൈനില്‍ സാധുവായതും കാലാവധി കഴിഞ്ഞതുമായ എല്ലാ സന്ദര്‍ശക വിസകളുടെയും കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി. നാഷണാലിറ്റി, പാസ്‌പോര്‍ട്ട്‌സ് ആന്റ് റസിഡന്‍സ് അഫയേഴ്‌സ് (എന്‍.പി.ആര്‍.എ) ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് രോഗ വ്യാപനം സ്യഷ്ടിച്ച പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം.

ജൂലൈ 21 മുതല്‍ ഒക്‌ടോബര്‍ 21 വരെയാണ് ഇതിന് പ്രാബല്യമുണ്ടാകുക. എല്ലാ സന്ദര്‍ശക വിസകളും അപേക്ഷ കൂടാതെ തന്നെ പുതുക്കപ്പെടും. ഒക്‌ടോബര്‍ 21ന് ശേഷവും ബഹ്‌റൈനില്‍ തങ്ങാന്‍ ആഗ്രഹിക്കുന്ന സന്ദര്‍ശകര്‍ക്ക് ഇ-വിസ പോര്‍ട്ടല്‍ വഴി വിസ പുതുക്കുന്നതിന് അപേക്ഷിക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x