Currency

ഡിസംബര്‍ വരെ അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കുമെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്; സേവനം അടിയന്തര ആവശ്യങ്ങള്‍ക്ക്

സ്വന്തം ലേഖകന്‍Tuesday, July 28, 2020 3:35 pm

ദുബായ്: ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആഗസ്റ്റ് ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ എല്ലാ അവധി ദിവസങ്ങളിലും രണ്ടു മണിക്കൂര്‍ തുറന്നു പ്രവര്‍ത്തിക്കും. വാരാന്ത്യ അവധി ദിവസങ്ങളായ വെള്ളിയാഴ്ചയും ശനിയാഴ്ചയും കോണ്‍സുലേറ്റ് തുറക്കും. രാവിലെ എട്ട് മുതല്‍ പത്തുവരെയാണ് അടിയന്തര സേവനമുണ്ടാകുക. അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമായാണ് അവധി ദിവസങ്ങളില്‍ കോണ്‍സുലേറ്റ് തുറക്കുന്നത്. അടിയന്തര രേഖകള്‍ക്ക് മാത്രമായി ഈ സമയം പ്രയോജനപ്പെടുത്താണെന്ന് അധികൃതര്‍ അറിയിച്ചു.

പാസ്‌പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, വിസ, ലേബര്‍ മറ്റ് അടിയന്തര സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നടപടികളാണ് ഈ സമയത്ത് കൈകാര്യം ചെയ്യുക. അടുത്ത പ്രവര്‍ത്തി ദിവസത്തേക്ക് കാത്തുനില്‍ക്കാന്‍ കഴിയാത്ത കേസുകളിലായിരിക്കും ഈ പ്രത്യേക സമയത്ത് നടപടി കൈകൊള്ളുകയെന്ന് അധികൃതര്‍ അറിയിച്ചു.

പാസ്‌പോര്‍ട്ട് അത്യാവശ്യമായി പുതുക്കേണ്ടവര്‍ embassy.passportindia.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ആയി അപേക്ഷാഫോറം പൂരിപ്പിച്ച് അതിന്റെ പ്രിന്റ് ഔട്ടും മറ്റ് രേഖകളുമായാണ് എത്തേണ്ടത്. ലേബര്‍ കേസുകളില്‍ കോണ്‍സുലേറ്റിന്റെ 24 മണിക്കൂര്‍ ഹോട്ട്‌ലൈനായ 056-5463903 എന്ന നമ്പറില്‍ വിളിച്ച ശേഷമാണ് വരേണ്ടത്. വിളിക്കുമ്പോള്‍ ലഭിക്കുന്ന റഫറന്‍സ് നമ്പറും സൂക്ഷിക്കണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x