Currency

മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടികളുമായ് ബഹ്‌റൈന്‍

സ്വന്തം ലേഖകന്‍Wednesday, July 29, 2020 4:27 pm

മനാമ: ബഹ്‌റൈനില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെയുള്ള നടപടികള്‍ ആഭ്യന്തര മന്ത്രാലയം കര്‍ശനമാക്കി. സാമൂഹിക അകലം പാലിക്കുന്നതിലുള്ള വീഴ്ചകള്‍ കണ്ടെത്താന്‍ പൊലീസ് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ 15,666 കേസുകളാണ് ഇതുവരെയായി ബഹ്‌റൈനില്‍ രജിസ്റ്റര്‍ ചെയ്തത്.

മാസ്‌ക് ധരിക്കാത്തതിന് നോര്‍തേണ്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് 3513 കേസുകളും കാപിറ്റല്‍ ഗവര്‍ണറേറ്റ് 2782 കേസുകളും മുഹറഖ് ഗവര്‍ണറേറ്റ് 4133 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തീരിക്കുന്നത്. വിവിധ ഗവര്‍ണറേറ്റുകളില്‍ നടന്ന പരിശോധനകളിലാണ് മാസ്‌ക് ധരിക്കാതിരിക്കല്‍, അഞ്ചിലധികം പേരുടെ ഒത്തുകൂടല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.

കോവിഡ് കാലത്ത് പാലിക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കാന്‍ പ്രവാസികള്‍ക്കായി വിവിധ ഭാഷകളിലുള്ള ലഘുലേഖകളും പോലീസ് നല്‍കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x