
മനാമ: ബഹ്‌റൈനില്‍ തൊഴിലാളികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കുന്നത് പുനരാരംഭിക്കാന്‍ തീരുമാനം. ആഗസ്റ്റ് ഒമ്പത് മുതല്‍ പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ക്കുള്ള അപേക്ഷ സ്വീകരിക്കും. വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കാന്‍ തീരുമാനിച്ചതോടെ വിദേശത്തുനിന്ന് തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റും പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നത് മാര്‍ച്ച് മുതല്‍ നിര്‍ത്തിവെച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.