
അബുദാബി: പാര്‍ക്കുകളിലും ബീച്ചുകളിലും പ്രവേശനം 40% പേര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയതായി അബുദാബി നഗരസഭ. സന്ദര്‍ശകരുടെ ശരീരോഷ്മാവ് പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പാക്കുന്നവര്‍ക്കേ പ്രവേശനം അനുവദിക്കൂ. മാസ്ക് ധരിക്കുകയും 2 മീറ്റര്‍ അകലം പാലിക്കുകയും വേണം.
ഭക്ഷണ ശാകലകളില് 30% പേര്‍ക്കു മാത്രമാണ് പ്രവേശനം. പൊതു കാര്പാര്ക്കിങ്ങിലും 50% വാഹനങ്ങള്‍ക്കാണ് അനുമതി. കോവിഡ് പകര്‍ച്ച തടയുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണം ജനം പാലിക്കണമെന്നും നഗരസഭ അഭ്യര്‍ഥിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.