Currency

ഇ-പഠനമോ ക്ലാസ് റൂം പഠനമോ? രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാമെന്ന് ദുബായ്

സ്വന്തം ലേഖകന്‍Thursday, August 6, 2020 3:50 pm

ദുബായ്: വിദ്യാര്‍ഥികളെ നേരിട്ട് സ്‌കൂളിലേക്ക് അയക്കണോ എന്നതു സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാമെന്ന് ദുബായ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡവലപ്‌മെന്റ് അതോറിറ്റി. ആഗസ്റ്റ് 30ന് പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നതോടെ ക്ലാസ് മുറികളിലെ പഠനം ആരംഭിക്കാനാണ് തീരുമാനം. എന്നാല്‍, ചില രക്ഷിതാക്കള്‍ ഇക്കാര്യത്തില്‍ ആശങ്ക പക്രടിപ്പിച്ച സാഹചര്യത്തിലാണ് അധികൃതര്‍ നയം വ്യക്തമാക്കിയത്.

താല്‍കാലികമാണ് ഈ സൗകര്യമെന്നാണ് കെ.എച്ച്.ഡി.എയുടെ സര്‍ക്കുലറില്‍ പറയുന്നത്. എത്ര നാളത്തേക്ക് എന്ന് വ്യക്തമായി പറഞ്ഞിട്ടില്ല. പൂര്‍ണമായും ഓണ്‍ലൈന്‍ പഠനം ആഗ്രഹിക്കുന്ന സ്‌കൂളുകള്‍ക്ക് അതുമായി മുന്നോട്ടുപോകാം. സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് വ്യത്യസ്തമായ അഭിപ്രായമാണ്. അതിനാലാണ് അവര്‍ക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാന്‍ അവസരം നല്‍കിയതെന്നും അധികൃതര്‍ പറഞ്ഞു.

അബൂദബിയിലെ വിദ്യാര്‍ഥികള്‍ക്കും ഇത്തരം നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, യു.എ.ഇ വിദ്യാഭ്യാസ വകുപ്പും ഷാര്‍ജയിലെ സ്‌കൂള്‍ അധികൃതരും ഇക്കാര്യത്തില്‍ അറിയിപ്പ് നല്‍കിയിട്ടില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x