
അബുദാബി: ഇന്ത്യ- യുഎഇ ധാരണ പ്രകാരം നടത്തുന്ന പ്രത്യേക എയര്‍ ബബിള്‍ സര്‍വ്വീസുകള്‍ വഴി ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശക വിസയില്‍ ഉടന്‍ തന്നെ യുഎഇയിലേക്ക് യാത്ര ചെയ്യാമെന്ന് അധികൃതര്‍. യുഎഇ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളിലേക്കുള്ള വിസ, യാത്രാ നിയന്ത്രണങ്ങളില്‍ കേന്ദ്ര ആഭ്യന്ത മന്ത്രാലയം ഇളവ് വരുത്തിയതോടെയാണ് ഇതിന് അവസരമൊരുങ്ങുന്നത്.
അതേസമയം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചതിന് ശേഷം മാത്രമെ ഇത് പ്രാബല്യത്തില്‍ വരികയുള്ളൂവെന്നും ഏതാനും ദിവസങ്ങള്‍ക്കകം അറിയിപ്പുണ്ടാകുമെന്നും യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന് കപൂര്‍ ട്വീറ്റ് ചെയ്തു. ഇതിന് ശേഷം മാത്രമെ യാത്രക്കാര്‍ യുഎഇയിലേക്കുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.