
അബുദാബി: സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ സുഗമവും സുതാര്യവുമാക്കാന്‍ ലക്ഷ്യമിട്ട് അബുദാബിയില്‍ പുതിയ ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചു. കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്മെന്റ് എന്ന പേരിലുള്ള പോര്‍ട്ടലില്‍ എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ലഭ്യമാകുമെന്ന് അബുദാബി ഡിജിറ്റല്‍ അതോറിറ്റി (എഡിഡിഎ) അറിയിച്ചു.
മാറിയ സാഹചര്യത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വ്യത്യസ്ത സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുന്നതിനു പകരം ഒരു പോര്‍ട്ടലിലൂടെ 24 മണിക്കൂറും സേവനം ലഭ്യമാകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതോടനുബന്ധിച്ച് അബുദാബി ഗവണ്മെന്റ് കോണ്ടാക്ട് സെന്ററിന്റെ പുതിയ ലോഗോയും പുറത്തിറക്കി. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികം, അടിസ്ഥാന സൗകര്യം, വിനോദസഞ്ചാരം തുടങ്ങി ദൈനംദിന ജീവിതത്തില്‍ ബന്ധപ്പെടേണ്ട 51 സര്‍ക്കാര്‍ വകുപ്പുകളുടെ സേവനം ഇതിലൂടെ ലഭ്യമാകും.
ലോകത്തിന്റെ ഏതു കോണിലിരുന്നും ഓണ്‍ലൈനിലൂടെ അബുദാബിയിലെ സേവനം ലഭ്യമാക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.