Currency

വിദേശികള്‍ ഹോം ക്വാറന്റീന്‍ ലംഘിച്ചാല്‍ പിഴയും തടവും

സ്വന്തം ലേഖകന്‍Thursday, August 13, 2020 3:39 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ എത്തുന്ന വിദേശികള്‍ ഹോം ക്വാറന്റീന്‍ നിയമം ലംഘിച്ചാല്‍ പിഴയും തടവും ശിക്ഷയെന്ന് ആരോഗ്യമന്ത്രാലയം. നിയമ ലംഘകര്‍ക്ക് 5000 ദിനാര്‍ വരെ പിഴയും 3 മാസം വരെ തടവും ശിക്ഷയുമാണ് നല്‍കുക. വ്യക്തിയുടെയും സമൂഹത്തിന്റെയും സുരക്ഷ മുന്‍നിര്‍ത്തിയുള്ളതാണ് ക്വാറന്റീന്‍ നിയമമെന്നും അത് ലംഘിക്കുന്നത് ശിക്ഷാര്‍ഹമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x