
ഓസ്ട്രേലിയ: ഓസ്ട്രേലിയന്‍ പൗരത്വ പരീക്ഷകളും അഭിമുഖങ്ങളും വീണ്ടും തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കൊറോണവൈറസ് ബാധയെത്തുടര്‍ന്നുള്ള സാമൂഹിക നിയന്ത്രണങ്ങള്‍ കര്ശനമായപ്പോഴാണ് ഈ വര്‍ഷമാദ്യം പൗരത്വ പരീക്ഷകളും അഭിമുഖങ്ങളും നിര്‍ത്തിവച്ചത്.
ഒന്നര ലക്ഷത്തോളം പൗരത്വ അപേക്ഷകളാണ് ഇപ്പോള്‍ തീരുമാനമാകാകെ ആഭ്യന്തര വകുപ്പിലുള്ളത്. പൗരത്വ അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതിന് 29 മാസം വരെ കാലതാമസമുണ്ടാകാമെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കുകയും ചെയ്യുന്നു. തീരുമാനം വൈകുന്ന അപേക്ഷകളില്‍ നല്ലൊരു ഭാഗവും പൗരത്വ പരീക്ഷയും അഭിമുഖവും നടക്കാത്തതു കാരണം നീണ്ടുപോകുന്നതാണ്. ഈ സാഹചര്യത്തിലാണ് പൗരത്വ പരീക്ഷകളും അഭിമുഖങ്ങളും വീണ്ടും തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പെര്‍ത്ത്, സിഡ്നി, അഡ്ലൈഡ്, ബ്രിസ്ബൈന്‍ എന്നീ നഗരങ്ങളില്‍ ഈ നടപടികള്‍ തുടങ്ങിയതായി ആക്ടിംഗ് കുടിയേറ്റകാര്യമന്ത്രി അലന് ടഡ്ജ് അറിയിച്ചു. സംസ്ഥാനങ്ങളിലെയും ടെറിട്ടറികളിലെയും ആരോഗ്യ നിയമങ്ങളും സാമൂഹിക നിയന്ത്രണങ്ങളും പരിഗണിച്ചായിരിക്കും പരീക്ഷകളും അഭിമുഖങ്ങളും നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂലൈ ആദ്യവാരത്തില്‍ പെര്‍ത്തിലാണ് പൗരത്വ പരീക്ഷകള്‍ പുനരാരംഭിച്ചത്. സിഡ്നി, അഡ്ലൈഡ്, ബ്രിസ്ബൈന്‍ നഗരങ്ങളിലും പരീക്ഷകള്‍ നടത്തി തുടങ്ങി. നടപടികള്‍ പുനരാരംഭിച്ച ശേഷം ഇതുവരെ 1,150 പേരോളം പൗരത്വ പരീക്ഷകളില്‍ പങ്കെടുത്തതായും സര്‍ക്കാര്‍ വ്യക്തമാക്കി. കാന്‍ബറ, ഹോബാര്‍ട്ട്, ഡാര്വിന് എന്നീ നഗരങ്ങളിലും ഈ മാസം തന്നെ പരീക്ഷകള്‍ ആരംഭിക്കുമെന്നും അലന് ടഡ്ജ് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.