
ദുബായ്: ഫ്ലൈദുബായ് വിമാനത്തില്‍ ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് ഇനി കോവിഡ് പരിശോധന ആവശ്യമില്ല. വിമാനത്താവളത്തില്‍ നടത്തിയിരുന്ന റാപിഡ് ടെസ്റ്റാണ് ഒഴിവാക്കിയത്. എന്നാല്‍, അബൂദബി, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് യാത്രചെയ്യാന്‍ നാളെ മുതല്‍ പിസിആര്‍ പരിശോധ നിര്‍ബന്ധമാണ്.
പ്രവാസികളെ നാട്ടിലെത്തിക്കുന്ന നടപടി ആരംഭിച്ചത് മുതല്‍ ദുബായ് വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് റാപ്പിഡ് പരിശോധന നിര്‍ബന്ധമാക്കിയിരുന്നു. കഴിഞ്ഞദിവസം ഈ പരിശോധന വിമാനത്താവളത്തില്‍ നിന്ന് ദുബായ് ശബാബ് അല്‍അഹ് ലി ഫുട്ബാള്‍ ക്ലബിലേക്ക് മാറ്റി. ഇവിടെ വലിയ തിരക്ക് അനുഭവപ്പെടുന്നതിനിടെയാണ് ഫ്ലൈ ദുബായയുടെ പ്രഖ്യാപനം. ഫ്ലൈദുബായില്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് പരിശോധനകളില്ലാതെ മാസ്ക് ധരിച്ച് നാട്ടിലേക്ക് പോകാമെന്നാണ് ട്രാവല്‍ രംഗത്തുള്ളവര്‍ പറയുന്നത്.
എന്നാല്‍, ദുബായില്‍ നിന്ന് സര്‍വീസ് നടത്തുന്ന മറ്റ് വിമാനകമ്പനികള്‍ ഇത്തരമൊരു അറിയിപ്പ് നല്‍കിയിട്ടില്ല. അബൂദബി, ഷാര്‍ജ വിമാനത്താവളങ്ങളില്‍ നിന്ന് യാത്രചെയ്യാന്‍ 96 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് പരിശോധനാ ഫലം നാളെ മുതല്‍ നിര്‍ബന്ധമാക്കുകയാണ്. ഇക്കാര്യം കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ എക്സ്പ്രസും യാത്രക്കാരെ അറിയിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.