Currency

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫിസ് മാറ്റി

സ്വന്തം ലേഖകന്‍Sunday, August 23, 2020 5:37 pm

അബുദാബി: നാട്ടിലേക്കുള്ള യാത്രക്കാരുടെ തിരക്കു കുറഞ്ഞതോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫീസ് ഇലക്ട്ര സ്ട്രീറ്റിലെ പഴയ സ്ഥലത്തേക്കു തന്നെ മാറ്റി. വന്ദേഭാരത് മിഷന്‍ വിമാന ടിക്കറ്റെടുക്കാന്‍ അകലം പാലിക്കാതെ വന്‍ ജനക്കൂട്ടം എയര്‍ലൈന്‍ ഓഫിസിനു മുന്നില്‍ തടിച്ചുകൂടിയിരുന്നു. ഇതോടെ പൊലീസ് എത്തി ഓഫീസ് പൂട്ടിക്കുകയായിരുന്നു.

തുടര്‍ന്നാണ് കൂടുതല്‍ സൗകര്യമുള്ള ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്ററിലേക്കു (ഐഎസ്‌സി) എയര്‍ലൈന്‍ ഓഫിസ് താല്‍ക്കാലികമായി മാറ്റിയത്. ടിക്കറ്റിനായി എത്തുന്നവരുടെ തിരക്ക് കുറഞ്ഞെന്നും അതുകൊണ്ടാണ് എയര്‍ലൈന്‍ ഓഫിസ് സ്ഥിരം സ്ഥലത്തേക്കു മാറ്റുന്നതെന്നും അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x