Currency

പ്രവാസികള്‍ക്ക് ആശ്വാസം: ഇഖാമയും സന്ദര്‍ശക വീസയും ദീര്‍ഘിപ്പിച്ച് കുവൈത്ത്

സ്വന്തം ലേഖകന്‍Wednesday, August 26, 2020 1:15 pm

കുവൈത്ത് സിറ്റി: കോവിഡ് പശ്ചാത്തലത്തില്‍ കാലാവധി തീര്‍ന്ന ഇഖാമയും സന്ദര്‍ശക വീസയും 3 മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു നല്‍കാന്‍ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. നേരത്തെ നല്‍കിയ സൗകര്യം 31ന് അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം. സെപ്റ്റംബര്‍ 1 മുതല്‍ 3 മാസത്തേക്കാണു കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുള്ളത്.

കോവിഡ് പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ ഇല്ലാതായതിനെ തുടര്‍ന്ന് അനേകം വിദേശികള്‍ കുവൈത്തിലേക്ക് തിരിച്ചുവരാനാകാതെ അവരുടെ രാജ്യങ്ങളില്‍ കുടുങ്ങിയിരുന്നു. സന്ദര്‍ശക വീസയില്‍ കുവൈത്തിലുണ്ടായിരുന്ന പലര്‍ക്കും സ്വദേശത്തേക്ക് തിരിച്ചുപോകാനും സാധിച്ചില്ല. ആ സാഹചര്യത്തിലാണ് ഇഖാമയും സന്ദര്‍ശക വീസയും ഓഗസ്റ്റ് 31വരെ കാലാവധി നീട്ടിനല്‍കിയത്.

സന്ദര്‍ശക വീസ യാന്ത്രികമായി ദീര്‍ഘിപ്പിച്ചുവെങ്കിലും ഇഖാമ പുതുക്കുന്നതിന് സ്‌പോണ്‍സര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇന്ത്യ ഉള്‍പ്പെടെ 32 രാജ്യങ്ങളില്‍നിന്ന് നേരിട്ട് കുവൈത്തില്‍ പ്രവേശിക്കുന്നതിനു വിലക്കുള്ള സാഹചര്യത്തില്‍ തീരുമാനം അനേകം പേര്‍ക്ക് ആശ്വാസമാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x