Currency

ബഹ്‌റൈനില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ തുറക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടി

സ്വന്തം ലേഖകന്‍Sunday, September 6, 2020 4:31 pm

മനാമ: ബഹ്‌റൈനില്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം ഞായറാഴ്ച മുതല്‍ പുനരാരംഭിക്കാനിരുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവെച്ചു. സെപ്റ്റംബര്‍ 20 നാണ് ഇനി സര്‍ക്കാര്‍ സ്‌കൂളുകള്‍ തുറക്കുക. കോവിഡ് പ്രതിരോധത്തിനുള്ള നാഷണല്‍ മെഡിക്കല്‍ ടീമിന്റെ ശിപാര്‍ശപ്രകാരമാണ് പുതിയ തീരുമാനം എടുത്തത്.

കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് 19 കേസുകള്‍ വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സ്‌കൂളുകളിലെ മുഴുവന്‍ അധ്യാപകരെയും അനുബന്ധ ജീവനക്കാരെയും കോവിഡ് പരിശോധനക്ക് വിധേയരാക്കും. അതേസമയം, സ്വകാര്യ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തില്‍ മാറ്റമുണ്ടാകില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x