
മെല്‍ബണ്‍: മെല്‍ബണ്‍ മെട്രോപൊളിറ്റന്‍ മേഖലയില്‍ നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന നാലാം ഘട്ട ലോക്ക്ഡൗണ്‍ സെപ്റ്റംബര്‍ 13 ഞായറാഴ്ചയാണ് അവസാനിക്കുന്നത്. ഈ ലോക്ക്ഡൗണ്‍ സെപ്റ്റംബര്‍ 28 വരെ നീട്ടുമെന്ന് പ്രീമിയര്‍ ഡാനിയന്‍ ആന്‍ഡ്ര്യൂസ് അറിയിച്ചു.
ഘട്ടം ഘട്ടമായി സംസ്ഥാനത്ത് ഇളവുകള്‍ അനുവദിക്കുമെന്നും, കൊവിഡ് നിയന്ത്രണങ്ങള്‍ ദ്രുതഗതിയില്‍ ഇളവു ചെയ്താല്‍ സംസ്ഥാനം വീണ്ടും മോശം സാഹചര്യത്തിലേക്ക് പോകുമെന്നും പ്രീമിയര്‍ പറഞ്ഞു.
രണ്ടാഴ്ച കൂടി ലോക്ക്ഡൗണ്‍ നീട്ടുമെങ്കിലും ചില ഇളവുകള്‍ അതില്‍ അനുവദിക്കും. അതുള്‍പ്പെടെ, നാലു ഘട്ടങ്ങളായാകും സംസ്ഥാനത്ത് ഇളവുകള്‍ നടപ്പാക്കുക.
സെപ്റ്റംബര്‍ 13-28:
സെപ്റ്റംബര്‍ 13 ഞായര്‍ അര്‍ദ്ധരാത്രി മുതല്‍ കര്‍ഫ്യൂവില്‍ നേരിയ ഇളവ്. രാത്രി ഒമ്പതു മണിക്കാകും കര്‍ഫ്യൂ തുടങ്ങുക. നിലവില്‍ എട്ടു മണിയായിരുന്നു.
വ്യായാമത്തിനായി പുറത്തുപോകാവുന്നത് രണ്ടു മണിക്കൂറായി ഉയര്‍ത്തി. നിലവില്‍ ഒരു മണിക്കൂറായിരുന്നു.
ഒറ്റയ്ക്ക് ജീവിക്കുന്നവര്‍ക്ക് മറ്റൊരാളെ സന്ദര്‍ശിക്കാന്‍ കഴിയും. അഞ്ചു കിലോമീറ്റര്‍ മാത്രമേ യാത്ര ചെയ്യാവൂ എന്ന നിബന്ധന ഇവര്‍ക്ക് ബാധകമാകില്ല. എന്നാല്‍ കര്‍ഫ്യൂ ബാധകമായിരിക്കും.
കളിസ്ഥലങ്ങള്‍ തുറക്കും.
പൊതുസ്ഥലങ്ങളില്‍ രണ്ടു പേര്‍ക്ക് വരെ ഒത്തുകൂടാം. ഒരേ വീട്ടില്‍ നിന്നുള്ളവര്‍ക്കും പുറത്ത് ഒത്തുകൂടാം. രണ്ടു മണിക്കൂര്‍ വരെയാണ് ഇങ്ങനെ പുറത്തിറങ്ങാവുന്നത്. വ്യായാമത്തിനല്ലാതെയും ഇങ്ങനെ പുറത്തിറങ്ങാം. വ്യായാമത്തിനായോ, അല്ലാതെയോ ആകെ രണ്ടു മണിക്കൂറാണ് അനുവദിക്കുക.
#Melbourne Australia lock down
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.