
കുവൈത്ത് സിറ്റി: 20 തരം ജോലികള്‍ക്ക് കുവൈത്തില്‍ വരുന്നവര്‍ക്ക് കാര്യക്ഷമതാ പരിശോധന നിര്‍ബന്ധമാക്കും. റസ്റ്ററന്റുകള്‍, ഷോപ്പിങ് മാളുകള്‍, ഷോപ്പുകള്‍, സഹകരണ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ഫുഡ് സ്റ്റോറുകള്‍ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട ജോലിക്കുള്ള വീസയുമായി വരുന്നവര്‍ക്കാണ് ടെസ്റ്റ് ബാധകമാക്കുക. രാജ്യത്ത് തൊഴില്‍ തേടുന്നവര്‍ അവരുടെ തൊഴിലില്‍ കാര്യക്ഷമതയുള്ളവരാണെന്ന് തെളിയിക്കുകയാണ് ലക്ഷ്യം.
ഇതു സംബന്ധിച്ച നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്ന് മാന്‍പവര്‍ അതോറിറ്റിയിലെ ആസൂത്രണ- ഭരണനിര്‍വഹണ വികസന വിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഇമാന്‍ അല്‍ അന്‍സാരി പറഞ്ഞു. നടപടിക്രമങ്ങള്‍ ആരംഭിച്ചെങ്കിലും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രവര്‍ത്തനം മന്ദഗതിയിലായിരുന്നു. താമസിയാതെ നടപടികള്‍ പൂര്‍ത്തീകരിക്കും.
പുതിയ സാഹചര്യത്തില്‍ ആരോഗ്യസുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നത് സംബന്ധിച്ച് അതോറിറ്റി ഉദ്യോഗസ്ഥര്‍ വിവിധ മേഖലകളില്‍ പരിശോധന നടത്തുകയാണെന്നും ഇമാന്‍ പറഞ്ഞു. ജൂണ്‍ 30 വരെ ഉദ്യോഗസ്ഥസംഘം റസ്റ്ററന്റുകള്‍, സലൂണുകള്‍, ക്ലബ്ബുകള്‍, ഷോപ്പുകള്‍ തുടങ്ങി 35000 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.
#Kuwait Job for Indians / Kerala
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.