
ബഹ്റൈന്‍: പ്രവാസികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യയും ബഹ്റൈനും തമ്മില്‍ എയര്‍ ബബ്ള് കരാറില്‍ ഒപ്പുവെച്ചു. വെള്ളിയാഴ്ചയാണ് കരാര്‍ സംബന്ധിച്ച് അന്തിമ ധാരണയായത്.
വിമാന സര്‍വീസ് എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. എയര്‍ ഇന്ത്യ എക്സ്പ്രസ് സെപ്റ്റംബര്‍ 13ന് ചെന്നൈയില്‍ നിന്ന് ഒരു സര്‍വീസ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് മുതലായിരിക്കും സര്‍വീസ് ആരംഭിക്കുകയെന്നാണ് സൂചന. എയര്‍ ഇന്ത്യ എക്സ്പ്രസിനും ഗള്‍ഫ് എയറിനും ദിവസും ഓരോ സര്‍വീസ് നടത്താനാണ് അനുമതി ലഭിച്ചിരിക്കുന്നത്.
വിസയുടെ കാലാവധി കഴിയാറായി നാട്ടില്‍ കുടുങ്ങിക്കിടക്കുന്ന ഒട്ടേറെ പേര്‍ക്ക് ആശ്വാസമാണ് ഈ തീരുമാനം. സാധുവായ ഏത് വിസയുള്ളവര്‍ക്കും ബഹ്റൈനിലേക്ക് വരാന്‍ കഴിയുമെന്നാണ് എയര്‍ ബബ്ള് കരാറിന്റെ പ്രത്യേകത.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.