
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗാര്‍ഹികത്തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നു. കോവിഡ് പശ്ചാത്തലത്തില്‍ കൂടുതല്‍ പേര് സ്വദേശങ്ങളിലേക്കു മടങ്ങിയതും വിസ നടപടികള്‍ നിര്‍ത്തിവെച്ചതും ആണ് ക്ഷാമത്തിന് കാരണം. ഡൊമസ്റ്റിക് വിസ അനുവദിക്കുന്നത് എത്രയും പെട്ടെന്ന് പുനരാരംഭിക്കണമെന്നു റിക്രൂട്മെന്റ് ഓഫീസുകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വീട്ടുജോലിക്കാരെ കിട്ടാനില്ലാത്ത അവസ്ഥയാണ് രാജ്യത്തെന്നു ഡൊമസ്റ്റിക് ലേബര്‍ റിക്രൂട്ട്മെന്റ് ഓഫീസ് യൂണിയന് മേധാവി ഖാലിദ് അല്‍ ദഖ്നാന്‍ പറഞ്ഞു. ക്ഷാമം മുതലെടുത്തു അനധികൃത ഏജന്റുമാര്‍ക്ക് വന്‍തുക കൊടുത്തു ജോലിക്കാരെ കണ്ടെത്താന്‍ സ്വദേശികള്‍ നിര്‍ബന്ധിതരാകുന്നതായും അദ്ദേഹം പറഞ്ഞു.
കുവൈത്തിലേക്കു തൊഴിലാളികളെ അയക്കാന്‍ ഫിലിപ്പൈന്‍സ് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും പ്രശനം പരിഹരിക്കാന്‍ വീട്ടുജോലിക്കാര്‍ക്കുള്ള വിസ നടപടികള്‍ പുനരാരംഭിക്കണമെന്നും ഖാലിദ് അല്‍ ദഖ്നാന്‍ പറഞ്ഞു മേധാവി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.