
അബുദാബി: യാത്രക്കാരെ ആകര്‍ഷിക്കാന്‍ വമ്പന്‍ ആനുകൂല്യവുമായി ഇത്തിഹാദ് എയര്‍വേയ്‌സ്. ഈ മാസം 15 വരെ ടിക്കറ്റെടുത്ത് നവംബര്‍ 30നകം യാത്ര ചെയ്യുന്നവര്‍ക്ക് 50 കിലോ ബാഗേജ് ആനുകൂല്ല്യം ലഭിക്കും. പുറമെ കോവിഡ് ടെസ്റ്റും നല്‍കുന്നു. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലദേശ്, ഈജിപ്ത്, ജോര്‍ദാന്‍, ലബനന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കാണിത്.
ഇത്തിഹാദ് എയര്‍വേയ്‌സില്‍ ഫസ്റ്റ്, ബിസിനസ് ക്ലാസില്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് വീട്ടിലെത്തി സൗജന്യ കോവിഡ് പരിശോധന നടത്തുന്നത് വര്‍ഷാവസാനം വരെ തുടരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.