Currency

‘ഗ്ലോബല്‍ സ്റ്റുഡന്റ്’: വിദ്യാര്‍ത്ഥികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്

സ്വന്തം ലേഖകന്‍Thursday, October 8, 2020 2:45 pm

അബുദാബി: യുഎഇ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്സ് വിദ്യാര്‍ത്ഥികള്‍ക്കായി ‘ഗ്ലോബല്‍ സ്റ്റുഡന്റ്’ ഓഫര്‍ എന്ന പേരില്‍ പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. 2020 നവംബര്‍ 30ന് മുമ്പ് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഓഫര്‍. ഇവ ഉപയോഗിച്ച് 2021 സെപ്റ്റംബര്‍ 30നകം യാത്ര ചെയ്യാം.

ഓഫര്‍ പ്രകാരം ടിക്കറ്റ് ബുക്ക് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇക്കോണമി ടിക്കറ്റുകളില്‍ പത്ത് ശതമാനവും ബിസിനസ് ക്ലാസ് ടിക്കറ്റുകളില്‍ അഞ്ച് ശതമാനവും ഇളവ് ലഭിക്കുമെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഒരുമിച്ച് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുകയും വിദ്യാര്‍ത്ഥിയ്‌ക്കൊപ്പം യാത്ര ചെയ്യുകയും ചെയ്താല്‍ കുടുംബാംഗങ്ങള്‍ക്കും ഇതേ ഇളവ് നേടാം.

പ്രമോഷണല്‍ നിരക്ക് പ്രകാരം ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഇക്കോണമിയില്‍ 40 കിലോഗ്രാം വരെയും ബിസിനസ്സില്‍ 50 കിലോഗ്രാം വരെയും ബാഗേജ് അലവന്‍സ് വര്‍ദ്ധിപ്പിക്കുമെന്നും യുഎസ്എയിലേക്കോ കാനഡയിലേക്കോ യാത്ര ചെയ്യുകയാണെങ്കില്‍ ഒരു അധിക ചെക്ക് ഇന്‍ ബാഗേജ് ആനുകൂല്യം ഉണ്ടായിരിക്കുമെന്നും ഇത്തിഹാദ് പറഞ്ഞു. യാത്രയ്ക്ക് 96 മണിക്കൂര്‍ മുമ്പ് വരെ അധിക ചാര്‍ജുകളില്ലാതെ തീയതി മാറ്റവും അനുവദിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x