Currency

ഷാര്‍ജവഴി വരുന്ന അബുദാബി, അല്‍ഐന്‍ വീസക്കാര്‍ക്ക് ഐസിഎ അനുമതി നിര്‍ബന്ധം

സ്വന്തം ലേഖകന്‍Sunday, October 18, 2020 12:05 pm

അബുദാബി: ഷാര്‍ജ വിമാനത്താവളം വഴി യുഎഇയിലേക്കു വരുന്ന അബുദാബി, അല്‍ഐന്‍ വീസക്കാര്‍ക്ക് ഫെഡറല്‍ ഐസിഎ (അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്) അനുമതി നിര്‍ബന്ധം. uaeentry.ica.gov.ae വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്താണ് യാത്രാനുമതി (ഗ്രീന്‍ സിഗ്‌നല്‍) എടുക്കേണ്ടത്. ദുബായ്, അബുദാബി വഴി എത്തുന്നവര്‍ക്ക് നേരത്തെ നിര്‍ബന്ധമാക്കിയിരുന്നു.

അതേസമയം ഷാര്‍ജ വിമാനത്താവളത്തില്‍ എത്തുന്ന മറ്റ് എമിറേറ്റ് വീസക്കാര്‍ക്ക് പ്രത്യേക അനുമതി ആവശ്യമില്ല. ഇതുസംബന്ധിച്ച് വിമാന കമ്പനികള്‍ ട്രാവല്‍ ഏജന്‍സികള്‍ക്കു നിര്‍ദേശം നല്‍കി. ഐസിഎ അനുമതി ലഭിക്കുന്നവര്‍ക്കു മാത്രമേ ടിക്കറ്റ് നല്‍കാവൂ എന്നാണ് അറിയിപ്പ്. ദുബായ് വീസക്കാര്‍ smart.gdrfa.gov.ae വെബ്‌സൈറ്റിലാണ് റജിസ്റ്റര്‍ ചെയ്യേണ്ടത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x