Currency

കുവൈത്തില്‍ നബിദിന അവധി പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍Tuesday, October 20, 2020 3:44 pm

കുവൈത്ത് സിറ്റി: കുവൈത്തിലെ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും നബിദിന അവധി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 29 വ്യാഴാഴ്ചയായിരിക്കും അവധി. സിവില്‍ സര്‍വീസ് ബ്യൂറോയാണ് ഇക്കാര്യം അറിയിച്ചത്. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കഴിഞ്ഞ് നവംബര്‍ ഒന്ന് ഞായറാഴ്ച സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കും. അറബി മാസം റബീഉല്‍ അവ്വല്‍ 12നാണ് നബിദിനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x