Currency

കോവിഡ് മാനദണ്ഡം ലംഘിച്ച് ട്യൂഷന്‍; നിയമ ലംഘകര്‍ക്ക് 30,000 ദിര്‍ഹം പിഴയെന്ന് യുഎഇ

സ്വന്തം ലേഖകന്‍Thursday, October 22, 2020 5:55 pm

അബുദാബി: കോവിഡ് മാനദണ്ഡം ലംഘിച്ചു വീടുകളില്‍ സ്വകാര്യ ട്യൂഷന്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍. നിയമ ലംഘകര്‍ക്ക് 30,000 ദിര്‍ഹമാണ് (6 ലക്ഷം രൂപ) പിഴ. സ്വകാര്യ ട്യൂഷന്‍ കോവിഡ് നിയമത്തിന് എതിരാണെന്നു ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ പ്രചാരണവും ആരംഭിച്ചു. പൊതു, സ്വകാര്യ സ്ഥലങ്ങളിലോ വീടുകളിലോ കുട്ടികളെ വിളിച്ചുവരുത്തി ഫീസ് വാങ്ങിയോ സൗജന്യമായോ ട്യൂഷന്‍ എടുക്കുന്നത് വിദ്യാഭ്യാസ മന്ത്രാലയം നിരോധിച്ചിരുന്നു.

എന്നാല്‍ വെര്‍ച്വല്‍ ലേണിങ് വഴിയുള്ള ട്യൂഷനെ ഇതില്‍നിന്ന് ഒഴിവാക്കി. കോവിഡ് ജാഗ്രതയുടെ ഭാഗമായി മാര്‍ച്ചില്‍ അടച്ച സ്‌കൂള്‍ ഓഗസ്റ്റ് 30നാണ് തുറന്നത്. ഇതിനിടെ ഇലേണിങിലൂടെ അധ്യയനം തുടര്‍ന്നു. 5% താഴെ കുട്ടികള്‍ മാത്രമാണ് സ്‌കൂളില്‍ നേരിട്ടെത്തുന്നത്.

ഇലേണിങ് പഠനത്തിലെ പോരായ്മ പരിഹരിക്കാന്‍ മക്കളെ ട്യൂഷന് അയയ്ക്കുന്ന പ്രവണത വര്‍ധിച്ചതിനാലാണ് അധികൃതര്‍ നിയമം കര്‍ശനമാക്കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x