Currency

ദുബായ് മെട്രോയുമായി ബന്ധപ്പെടുത്തി ഷാര്‍ജയിലേക്ക് പുതിയ ബസ് റൂട്ട്; 25 മുതല്‍ സര്‍വീസ് ആരംഭിക്കും

സ്വന്തം ലേഖകന്‍Saturday, October 24, 2020 12:59 pm

ഷാര്‍ജ: ദുബായ്- ഷാര്‍ജ യാത്രക്കാര്‍ക്ക് പ്രയോജനമാകും വിധത്തില്‍ ദുബായ് മെട്രോയുമായി ബന്ധപ്പെടുത്തി ഷാര്‍ജയിലേക്ക് പുതിയ ബസ് റൂട്ട്. എഫ് 81 ബസ് റൂട്ടിലൂടെ ഈ മാസം 25 മുതല്‍ ബസുകള്‍ ഓടിത്തുടങ്ങുമെന്ന് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി അറിയിച്ചു.

ഖിസൈസ് വ്യവസായ മേഖലയില്‍ നിന്ന് അല്‍ നഹ് ദ മെട്രോ സ്റ്റേഷനിലേക്കാണ് പുതിയ റൂട്ട്. അന്നു തന്നെ ദുബായ്- ഷാര്‍ജ ബസും ആരംഭിക്കും. രണ്ട് എമിറേറ്റുകള്‍ തമ്മില്‍ യാത്രാ സമയത്തില്‍ 15 മിനിറ്റ് കുറവാണ് ഉണ്ടാവുക.

കൂടാതെ, അല്‍ ഖാന്‍മംസാര്‍ എന്നിവയെ ബന്ധപ്പെടുത്തി C303 ബസ് റൂട്ടും പുതുതായി ആരംഭിക്കും. യൂണിയന്‍ മെട്രോ സ്റ്റേഷനില്‍ നിന്ന് ഷാര്‍ജ ജുബൈല്‍ ബസ് സ്റ്റേഷനിലേയ്ക്കുള്ള റൂട്ടില്‍ സാധാരണയിലും 15 മിനിറ്റ് സമയലാഭമുണ്ടാകും. 10 ഡബിള്‍ ഡക്ക് ബസാണ് ഈ റൂട്ടില്‍ ഏര്‍പ്പെടുത്തിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x