ഷാര്‍ജ: മുന്‍സീറ്റില്‍ കുട്ടികളെയിരുത്തി വാഹനം ഓടിക്കുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കി പൊലീസ്. നിയമലംഘകര്‍ക്ക് 400 ദിര്‍ഹമാണു പിഴ. നാല് വയസ്സില്‍ താഴെയുള്ള കുട്ടികളെ സേഫ്റ്റി സീറ്റില്‍ ഇരുത്തണമെന്നാണ് ഫെഡറല്‍ ഗതാഗത നിയമം. വാഹനത്തിന്റെ പുറത്തേക്കു കുട്ടികള്‍ തലയോ കയ്യോ ഇടാതിരിക്കാനും ശ്രദ്ധിക്കണം. ചാടിമറിയാനും അനുവദിക്കരുത്.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വ്യാപക ബോധവല്‍ക്കരണത്തിന് അജ്മാന് പൊലീസ് തുടക്കം കുറിച്ചു. 10 വയസ്സില്‍ താഴെയുള്ളവരും 145 സെന്റീമീറ്റര്‍ ഉയരമില്ലാത്തവരുമായ കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തുന്നതു സുരക്ഷിതമല്ല.
അപകടമുണ്ടായാല്‍ 10 നിലയുള്ള കെട്ടിടത്തില്‍ നിന്നു വീഴുന്നതിന് സമാനമായ ആഘാതമാണുണ്ടാകുക. മടിയിലിരുത്തുന്നതും സുരക്ഷിതമല്ല. അപകടമുണ്ടായാല്‍ മുന്‍സീറ്റില്‍ തല ശക്തമായി ഇടിക്കാന്‍ സാധ്യതയേറെ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.