യുബിഎസ് ബാങ്ക് നടത്തിയ സർവ്വേയിലാണ് കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഭവനവായ്പയെടുത്ത 1228 പേരിൽ 28 ശതമാനം പേരും നൽകിയ വിവരങ്ങൾ തെറ്റാണെന്ന് വ്യക്തമായത്.
ബ്രിസ്ബേൺ: ഓസ്ട്രേലിയയിൽ ബാങ്കുകളിൽ നിന്നും ഭവനവായ്പ എടുത്ത 28 ശതമാനം ആളുകളും നൽകിയിരിക്കുന്നത് തെറ്റായ വിവരങ്ങളാണെന്ന് കണ്ടെത്തൽ. യുബിഎസ് ബാങ്ക് നടത്തിയ സർവ്വേയിലാണ് കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഭവനവായ്പയെടുത്ത 1228 പേരിൽ 28 ശതമാനം പേരും നൽകിയ വിവരങ്ങൾ തെറ്റാണെന്ന് വ്യക്തമായത്.
രണ്ട് ശതമാനം പേർ നൽകിയ വിവരങ്ങൾ പൂർണ്ണമായും തെറ്റാകുമ്പോൾ 40 ശതമാനം പേർ തങ്ങൾ എന്ത് വിവരമാണ് തെറ്റായി നൽകിയിരിക്കുന്നതെന്ന കാര്യം വെളിപ്പെടുത്താൻ വിസ്സമ്മതിച്ചു. ഭവനവായ്പ ലഭിക്കാനായി 14 ശതമാനം പേർ തങ്ങളുടെ വരുമാനം വർധിപ്പിച്ച് കാണിച്ചപ്പോൾ 13 ശതമാനം പേർ തങ്ങളുടെ ആസ്തിയാണ് വർധിപ്പിച്ച് കാണിച്ചത്.
25 ശതമാനം പേർ തങ്ങളുടെ ചെലവുകൾ കുറച്ചാണ് കാണിച്ചിരിക്കുന്നത്. മോർട്ട്ഗേജ് ബ്രോക്കർമാർ വഴി ഭവനവായ്പയ്ക്ക് ശ്രമിച്ചവരാണ് ഇത്തരത്തിൽ തെറ്റായ വിവരങ്ങൾ കൂടുതലായും നൽകിയിരിക്കുന്നത്. മോർട്ട്ഗേജ് ബ്രോക്കർമാർ ഇത്തരത്തിൽ തെറ്റായ വിവരങ്ങൾ നൽകാൻ വായ്പ എടുക്കുന്നവരെ പ്രേരിപ്പിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും യുബിഎസ് ബാങ്ക് അധികൃതർ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.