
അബുദാബി: യുഎഇയില്‍ പ്രവാസി ഇന്ത്യക്കാര്‍ക്കു പാസ്‌പോര്‍ട്ട് എടുക്കാനും പുതുക്കാനുമുള്ള അപേക്ഷകള്‍ കമ്പനി പ്രതിനിധികള്‍ (പിആര്‍ഒ) മുഖേന നല്‍കാന്‍ ഇന്ത്യന്‍ എംബസി അനുമതി നല്‍കി. വിദൂര പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് പാസ്‌പോര്‍ട്ട് സേവന കേന്ദ്രമായ ബിഎല്‍എസില്‍ കോവിഡ് പശ്ചാത്തലത്തില്‍ എത്താനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനും തിരക്കു കുറയ്ക്കുന്നതിനുമാണ് തീരുമാനം.
കമ്പനി പ്രതിനിധിയെ ചുമതലപ്പെടുത്തിയതായി എംബസിയെ അറിയിക്കുന്ന കത്തും പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഹാജരാക്കണം. ഇത്തരം അപേക്ഷ കൈകാര്യം ചെയ്യാന്‍ ബിഎല്‍എസില്‍ പ്രത്യേക കൗണ്ടര്‍ തുറക്കും. പുതുക്കിയതും റദ്ദാക്കിയതുമായ പാസ്‌പോര്‍ട്ട് സ്വീകരിക്കാനും പിആര്‍ഒമാരെ അനുവദിക്കും. പിആര്‍ഒ കമ്പനി തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം. നേരത്തെ 60നു മുകളിലും 12നു താഴെയുമുള്ളവരും ഗര്‍ഭിണികളും ബിഎല്‍എസില്‍ നേരിട്ട് എത്തുന്നതില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.