ഷാര്‍ജ: വിവിധ മേഖലകളില്‍ 33 സ്വകാര്യ പാര്‍ക്കിങ്ങുകള്‍ക്കു മുനിസിപ്പാലിറ്റി അംഗീകാരം. ഒരു ദിവസം മുതല്‍ ഒരു വര്‍ഷം വരെയുള്ള പാക്കേജുകള്‍ തിരഞ്ഞെടുക്കാം. 155 പാര്‍ക്കിങ് മേഖലകളുടെ ലൈസന്‍സും പുതുക്കി. മണല്‍ നിറഞ്ഞ തുറസ്സായ സ്ഥലങ്ങളിലെ പാര്‍ക്കിങ്ങുകള്‍ നിരോധിച്ചു.
എമിറേറ്റിലെ 300 സ്വകാര്യ പാര്‍ക്കിങ് മേഖലകളില്‍ 20,000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാകുമെന്ന് കസ്റ്റമര്‍ സര്‍വീസസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഖാലിദ് ഫലാഹ് അല്‍ സുവൈദി പറഞ്ഞു. അംഗീകൃത പാര്‍ക്കിങ്ങുകളില്‍ എല്ലാ സംവിധാനങ്ങളുമുണ്ട്. വാഹന സുരക്ഷ ഉറപ്പാക്കാന്‍ ഉടമകള്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.