Currency

ബീച്ചുകളിലെ രാത്രികാല ക്യാമ്പുകള്‍ക്കും കാരവനുകള്‍ക്കും വിലക്ക്

സ്വന്തം ലേഖകന്‍Saturday, November 28, 2020 5:26 pm

ഷാര്‍ജ: കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഷാര്‍ജയില്‍ രാത്രികാല ബീച്ച് ക്യാമ്പുകള്‍, കാരവനുകള്‍ എന്നിവയ്ക്ക് വിലക്കേര്‍പ്പടുത്തിയതായി അധികൃതര്‍ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബീച്ചുകളില്‍ രാത്രികാലങ്ങളില്‍ താമസിക്കുന്നതിന് വിലക്ക് തുടരുമെന്ന് ഷാര്‍ജ പൊലീസ് ട്വീറ്റ് ചെയ്തു.

ഫുജൈറയിലും റാസല്‍ഖൈമയിലും നേരത്തെ രാത്രികാല ബീച്ച് ക്യാമ്പുകള്‍, കാരവനുകള്‍, ടെന്റുകള്‍ എന്നിവയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും ഇത്തരം സ്ഥലങ്ങള്‍ പരിശോധനാ സംഘങ്ങള്‍ നിരീക്ഷിക്കുമെന്നും മൂന്ന് എമിറേറ്റുകളിലെയും അധികൃതര്‍ അറിയിച്ചു.

എന്നാല്‍ പബ്ലിക് ബീച്ചുകള്‍, പാര്‍ക്കുകള്‍ എന്നിവയില്‍ പ്രവേശനം അനുവദിക്കുന്നത് തുടരുമെന്നും കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഇവിടേക്ക് ആളുകള്‍ക്ക് എത്താമെന്നും ഷാര്‍ജ പൊലീസ് കൂട്ടിച്ചേര്‍ത്തു. സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം. വലിയ സംഘങ്ങളായി ഒത്തുചേരരുതെന്നും നിര്‍ദ്ദേശമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x