
റിയാദ്: സൗദിയിലെ വിദേശികളായ എഞ്ചിനീയറിങ് മേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും പ്രൊഫഷണല്‍ പരീക്ഷ നടപ്പിലാക്കാന്‍ നിര്‍ദേശം. എഞ്ചിനീയറിങ് മേഖലയിലേക്ക് സൗദിയില്‍ ജോലിക്കെത്തുന്നവര്‍ പരീക്ഷക്ക് ഹാജരാകണം. ഇതില്‍ പാസായാല്‍ മാത്രമേ അനുബന്ധ മേഖലയിലെ ജോലിയില്‍ പ്രവേശിക്കാനാകൂ. മികച്ച പ്രൊഫഷണല്‍ പരിശീലനങ്ങള്‍ നല്‍കാനും പ്രാബല്യത്തില്‍ വരുത്താനും നിര്‍ദേശമുണ്ട്.
രാജ്യത്തെ മുനിസിപ്പല്‍ ഗ്രാമീണ കാര്യ മന്ത്രാലയമാണ് എഞ്ചിനീയറിങ് കൗണ്‍സിലിന് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. രാജ്യത്തെ തൊഴില്‍ മേഖലയില്‍ കഴിവും കാര്യക്ഷമതയുമുള്ളവരെ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സൗദി മന്ത്രാലയത്തിന്റെ നടപടി.
നിലവില്‍ എഞ്ചിനീയറിങ് ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനിയേഴ്‌സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. പരീക്ഷ ആര്‍ക്കെല്ലാം നിര്‍ബന്ധമാകുമെന്നത് മന്ത്രാലയം വിശദീകരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.