Currency

ദുബായിൽ മലയാളിയുടെ കാറിൽ നിന്നും 1,92,000 ദിർഹം കവർന്നു

സ്വന്തം ലേഖകൻTuesday, October 11, 2016 8:32 am

ദുബായിൽ മലയാളിയുടെ കാറിൽ നിന്നും 1,92,000 ദിര്‍ഹം കവർന്നു. ഏകദേശം മുപ്പത്തിയഞ്ച് ലക്ഷം ഇന്ത്യൻ രൂപ വരുമിത്. കാറിന്റെ ചില്ല് തകർത്തായിരുന്നു മോഷണം.

ദുബായ്: ദുബായിൽ മലയാളിയുടെ കാറിൽ നിന്നും 1,92,000 ദിര്‍ഹം കവർന്നു. ഏകദേശം മുപ്പത്തിയഞ്ച് ലക്ഷം ഇന്ത്യൻ രൂപ വരുമിത്. കാറിന്റെ ചില്ല് തകർത്തായിരുന്നു മോഷണം. ലംബര്‍ഗ് വേള്‍ഡ് ബില്‍ഡിങ് മെറ്റീരിയല്‍ കമ്പനിയില്‍ മെസ്സഞ്ചറായ കാഞ്ഞങ്ങാട് സ്വദേശി അറഫാത്ത് ചിത്താരിയുടെ കാറില്‍ നിന്നാണ് പണം കവര്‍ന്നത്.

ദുബായ് ജുമൈറ ലേയ്ക്ക് ടവറിനടുത്തെ ഒരു ഹോട്ടലിനരികില്‍ കാർ പാർക്ക് ചെയ്തു വെച്ചപ്പോഴായിരുന്നു മോഷണം.  അജ്മാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് സ്വദേശി മോഹന്‍ ദാസാണ് പണത്തിന്റെ ഉടമ. അജ്മാനിലെ ഒരു ബാങ്കിലെ കമ്പനി അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച പണമാണ് മോഷണം പോയത്.  സംഭവസ്ഥലത്തെത്തിയ പൊലീസും ഫൊറൻസിക് വിഭാഗവും തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x