
റിയാദ്: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രിയിലേക്ക് വനിത നഴ്‌സുമാരെ നോര്‍ക്ക റൂട്‌സ് മുഖേന തിരഞ്ഞെടുക്കുന്നു. ബിഎസ്സി, എംഎസ്‌സി, പിഎച്ച്ഡി (നഴ്‌സിങ്) യോഗ്യതയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്കാണ് അവസരം.
കാര്‍ഡിയാക് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്, കാര്‍ഡിയാക് സര്‍ജറി, ഐസിയു (മുതിര്‍ന്നവര്‍), എന്‍ഐസിയു, ഐസിസിയു (കൊറോണറി) എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. ഫെബ്രുവരി 1 മുതല്‍ 10 വരെ ഓണ്‍ലൈനായി അഭിമുഖം നടക്കും.
താല്‍പര്യമുള്ളവര്‍ www.norkaroots.org(http://demo.norkaroots.net/recruitment_2015.aspx എന്ന ലിങ്ക് മുഖേനേ അപേക്ഷിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അവസാന തിയതി ജനുവരി 28. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ല്‍ ലഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.