
അബുദാബി: 20 മിനിറ്റിനകം ഫലമറിയുന്ന ആന്റിജന്‍ ടെസ്റ്റ് ഉള്‍പ്പെടെ 3 പുതിയ കോവിഡ് പരിശോധനയ്ക്കു അബുദാബി ആരോഗ്യവിഭാഗം അംഗീകാരം നല്‍കി. വിവിധ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തില്‍ ഇവ ഉപയോഗിക്കാനാണ് അനുമതി നല്‍കിയത്.
രോഗിക്കു ആവശ്യമായ ചികിത്സ വേഗത്തില്‍ ലഭ്യമാക്കാന്‍ ഈ പരിശോധന സഹായകമാകും. ഒരു മണിക്കൂറിനകം ഫലമറിയുന്ന ആര്‍ടിലാംപ് ജനിതക പരിശോധയാണ് രണ്ടാമത്തേത്. സ്രവ പരിശോധന സാധ്യമല്ലാത്ത കുട്ടികളില്‍ ഉമിനീര്‍ പരിശോധന നടത്താനും അനുമതിയുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.