Currency

കുവൈത്തില്‍ താമസ നിയമലംഘകര്‍ക്ക് അനുവദിച്ച ഭാഗിക പൊതുമാപ്പ് മാര്‍ച്ച് രണ്ടുവരെ നീട്ടി

സ്വന്തം ലേഖകന്‍Friday, January 29, 2021 6:11 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ നിയമലംഘകര്‍ക്ക് അനുവദിച്ച ഭാഗിക പൊതുമാപ്പ് മാര്‍ച്ച് രണ്ടുവരെ നീട്ടി. 2020 ജനുവരി ഒന്നിന് മുമ്പ് ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയടച്ച് താമസരേഖ നിയമവിധേയമാക്കാനുള്ള അവസരമാണ് നീട്ടി നല്‍കിയത്. കഴിഞ്ഞ ഡിസംബറില്‍ ഒരു മാസത്തേക്ക് പ്രഖ്യാപിച്ച ഇളവ് ആദ്യം ജനുവരി 31 വരെ നീട്ടി നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ വീണ്ടും നീട്ടിയത്.

180000 പേര്‍ രാജ്യത്ത് അനധികൃത താമസക്കാരായി ഉണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. ഭാഗിക പൊതുമാപ്പ് 3500 ത്തില്‍ താഴെ പേര്‍ മാത്രമേ ഉപയോഗപ്പെടുത്തിയുള്ളൂ. ഇനിയും അവസരം നല്‍കിയാലും ഇത്തരക്കാര്‍ സ്വയം തിരിച്ചുപോകാന്‍ തയാറാകില്ലെന്നാണ് അധികൃതരുടെ നിഗമനം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഭ്യന്തര മന്ത്രാലയം സുരക്ഷാ പരിശോധന ആരംഭിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥര്‍ സിവില്‍ വേഷത്തിലെത്തിയാണ് ഫ്‌ലാറ്റുകള്‍ കയറിയും മറ്റും അനധികൃത താമസക്കാരെ പിടികൂടുന്നത്. ഇപ്പോള്‍ ഒറ്റപ്പെട്ട പരിശോധനയാണ് നടക്കുന്നതെങ്കിലും ഭാഗിക പൊതുമാപ്പ് കാലാവധി കഴിഞ്ഞാല്‍ വിപുലമായ പരിശോധനയുണ്ടാവും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x