Currency

കുവൈത്ത് വിമാനത്താവളത്തില്‍ ജൂണ്‍ ഒന്ന് മുതല്‍ യൂസേഴ്സ് ഫീസ് നടപ്പാക്കും; ഔദ്യോഗിക വിജ്ഞാപനം ഇറങ്ങി

സ്വന്തം ലേഖകന്‍Monday, February 1, 2021 3:40 pm

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യൂസേഴ്‌സ് ഫീസ് നടപ്പാകാനുള്ള തീരുമാനത്തിനു ഔദ്യോഗിക വിജ്ഞാപനം ഇറങ്ങി. ജൂണ്‍ ഒന്ന് മുതല്‍ ആണ് ഫീസ് ഈടാക്കിത്തുടങ്ങുക. കുവൈത്തില്‍ നിന്ന് യാത്ര പുറപ്പെടുന്നവര്‍ക്ക് മൂന്ന് ദിനാറും കുവൈത്തില്‍ എത്തുന്നവര്‍ക്ക് രണ്ട് ദിനാറും ആണ് ഫീസ്. ‘ടൂ വേ’ യാത്രക്കാര്‍ അഞ്ചു ദിനാര്‍ അടക്കണം. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരു പോലെ ബാധകമാകുന്നതാണ് യൂസേഴ്‌സ് ഫീ. യാത്രക്കാര്‍ ടിക്കറ്റ് എടുക്കുമ്പോള്‍ തന്നെ ഈ തുക അടക്കേണ്ടി വരും.

പാര്‍പ്പിട സേവനകാര്യ മന്ത്രി അബ്ദുല്ല അല്‍ മഅറഫി ആണ് യൂസേഴ്‌സ് ഫീസ് സംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്. നേരത്തെയുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു പുതിയ നിരക്ക് ഏര്‍പ്പെടുത്തുന്നതെന്നും ലോകത്തിലെ ഏറ്റവും കുറഞ്ഞ സേവന ഫീസ് നിരക്കാണ് ഇതെന്നും സിവില്‍ വ്യോമയാന സമിതി വക്താവ് പറഞ്ഞു. യൂസേഴ്‌സ് ഫീ ഏര്‍പ്പെടുത്തുക വഴി പ്രതിവര്‍ഷം 39.245 ദശലക്ഷം ദിനാറിന്റെ അധിക വരുമാനമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x